Headlines

സെൻസസ് 2027: വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ;ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം



ദില്ലി: സെൻസസ് 2027ൽ വീടുകൾ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപടികൾ നേരത്തെ പൂർത്തിയാക്കും. മണിപ്പൂരിലെ തിയതി പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ് നടക്കുന്നത്. പേപ്പർ ഫോമുകൾക്ക് പകരം പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരിക്കും വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി സ്വന്തം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നൽകും. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉൾപ്പെടെയുള്ള വിവര ശേഖരണം നടത്തും.

സെൻസസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കിയേക്കും. മണിപ്പൂരിൽ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണ് നടക്കുന്നത്. 2021ൽ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: