Headlines

സഹപാഠിയോട് പ്രണയം: ഉറങ്ങിക്കിടന്ന മകളെ കഴുത്തു ഞെരിച്ച് കൊന്ന് പിതാവ്



      

സഹപാഠിയെ പ്രണയിച്ചതിന് പത്താം ക്ലാസുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന് പിതാവ്. തമിഴ്നാട് വില്ലുപുരം വാനൂർ സ്വദേശി വികാസിനിയാണ് കൊല്ലപ്പെട്ടത്. പിതാവ് ശിവശാസ്ത്രിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വികാസിനിയുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് കൊല നടന്നത്.

വീട്ടിലെത്തിയ പിതാവ് ശിവശാസ്ത്രി മകളുടെ ഫോൺ പരിശോധിച്ചു. പത്താം ക്ലാസുകാരനുമായി ബന്ധം തുടരുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഉറങ്ങിക്കിടന്ന മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിന്നീട് പൊലിസെത്തി ശിവശാസ്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

റാണിപ്പേട്ടിലെ ശിവശാസ്ത്രിയുടെ മാതാവിന്റെ വീട്ടിൽ നിന്നായിരുന്നു വികാസിനി പഠിച്ചിരുന്നത്. അവിടെ വച്ചാണ് സഹപാഠിയുമായി പ്രണയത്തിലായത്. വീട്ടുകാർ അറിഞ്ഞതോടെ, കുട്ടിയെ വില്ലുപുരത്തേയ്ക്ക് കൊണ്ടുവന്നു. വാനൂരിലെ സ്കൂളിൽ ചേർത്തു. എന്നാൽ സഹപാഠിയുമായുള്ള ബന്ധം കുട്ടി തുടർന്നു. ഇതോടെയാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: