Headlines

സംശയത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ; മക്കളുടെയും മാതാവിന്റെയും മൊഴി നിർണ്ണായകമായി





കോട്ടക്കൽ സംശയത്തിന്റെ പേരിൽ വർഷങ്ങളോളം ഭാര്യയെ ശാരീരികമായി പീഡിപ്പിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടക്കൽ എടരിക്കോട് സ്വദേശി താജുദ്ദീനെയാണ് (38) കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.

ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2021 ഒക്ടോബർ 8-നായിരുന്നു കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസുവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. വിധിപ്രകാരം പിഴത്തുകയിൽ നിന്നും 50,000 രൂപ ദമ്പതികളുടെ രണ്ട് മക്കൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കണം.

സംഭവത്തിനുശേഷം റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കേസിൽ പ്രതിയുടെ മാതാവും സഹോദരിയും എട്ട് വയസ്സുള്ള മകളും കോടതിയിൽ പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയിരുന്നു. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: