തിരുവനന്തപുരം : കിളിമാനൂര്‍ സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ജോഷ്മിന് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഉള്ളൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോഷ്മിന്.
വര്‍ക്കലയിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങവേ ചിറയിന്‍കീഴ് ശാര്‍ക്കര മഞ്ചാടിമൂടിന് സമീപത്ത് വച്ച് രാജധാനി എക്സ്പ്രസ് തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.


