Headlines

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് തിങ്കളാഴ്ച തുടക്കം; ദിവസവും 80,000 പേർക്ക് ദർശന സൗകര്യം




ശബരിമല: 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ (ഹോമകുണ്ഡം) അഗ്നി പകരുന്ന ചടങ്ങ് നടക്കും.

നട തുറക്കുന്ന ചടങ്ങുകൾക്ക് പിന്നാലെ നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണം നടക്കും. പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടുമായി കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി കൈപിടിച്ച് സോപാനത്തിലേക്ക് ആനയിക്കും. വൈകുന്നേരം 6.30-ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും അഭിഷേകവും സ്ഥാനാരോഹണ ചടങ്ങുകളും നടക്കും. വൃശ്ചികം ഒന്നിന് (ചൊവ്വാഴ്ച) പുലർച്ചെ മൂന്ന് മണിക്ക് പുതിയ മേൽശാന്തിമാരായിരിക്കും നട തുറക്കുക
പ്രതിദിന ദർശനം: മണ്ഡലകാലത്ത് ഒരു ദിവസം പരമാവധി 80,000 ഭക്തർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി.

വെർച്വൽ ക്യൂ: ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വഴി ദർശനം നടത്താം.

മുന്നൊരുക്കങ്ങൾ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും പമ്പയിലും ചേർന്ന അവലോകന യോഗങ്ങളിലെ തീരുമാനപ്രകാരം വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: