Headlines

നവംബർ 19 വ്യാഴാഴ്ച മലയോര ഹർത്താൽ





മലപ്പുറം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ വ്യാഴാഴ്ച മലയോര ഹർത്താൽ നടത്തുമെന്ന് മലയോര സംരക്ഷണ സമിതി അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഹർത്താൽ.

നിലമ്പൂർ നഗരസഭയ്ക്ക് പുറമെ എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാർ പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർത്താലിന് മുന്നോടിയായി നവംബർ 16, 17 തീയതികളിൽ മലയോര മേഖലയിൽ രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. തിങ്കളാഴ്ച കരുവാരക്കുണ്ടിൽ പി. രാജീവ് ഇരുജാഥകളുടെയും ഉദ്ഘാടനം നിർവഹിക്കും.

എടക്കര മേഖലാ ജാഥ ചൊവ്വാഴ്ച രാവിലെ മൂത്തേടം പാലാങ്കരയിൽ ആരംഭിച്ച് ചുങ്കത്തറയിൽ സമാപിക്കും. നിലമ്പൂർ മേഖലാ ജാഥ അടക്കാക്കുണ്ടിൽ ആരംഭിച്ച് കരുളായി അങ്ങാടിയിൽ സമാപിക്കും.

പരിസ്ഥിതി ലോല മേഖല (ഇഎസ്എ) നിർണയവുമായി ബന്ധപ്പെട്ട ആശങ്കകളും നിയന്ത്രണങ്ങളും ഉയർത്തിക്കാട്ടിയാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇഎസ്എ നടപ്പാക്കുന്നത് മലയോര ജനതയുടെ ഭൂമി ഇടപാടുകളെയും നിർമാണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സമരസമിതിയുടെ ആരോപണം.

എടക്കരയിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിലാണ് മലയോര സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. ഫാ. മാത്യൂസ് വട്ടിയാനിക്കൽ ചെയർമാനും വി.എം. ഷൗക്കത്ത് ജനറൽ കൺവീനറുമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: