താഷ്കൻ്റ്: മെഡിക്കല്‍ വിദ്യാർഥിയായ ഹരിപ്പാട് സ്വദേശി സാവരിയ ബസന്ത് (21) മർദനമേറ്റു മരിച്ച കേസില്‍ സഹപാഠിക്ക് ഉസ്ബെക്കിസ്ഥാൻ കോടതി എട്ടര വർഷം തടവുശിക്ഷ വിധിച്ചു. മലപ്പുറം പുലാമന്തോള്‍ സ്വദേശി സദറുല്‍ അനാമിനെയാണ് (22) ശിക്ഷിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് കൊലപാതകം നടന്നത്. ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയായിരുന്നു സാവരി. സഹപാഠി സദറുല്‍ അനാമും സാവരിയയും ഒരേ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്.
ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു നാട്ടിലെത്താനിരിക്കെയാണു സാവരിയയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സദറുല്‍ അനാമിന് അറസ്റ്റിലായത്.


