തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ചന്തു (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേവാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു. ഇന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് 5.30 ഓടെയാണ് ജീവനൊടുക്കിയത്.


