അരിയിൽ ഷുക്കൂർ വധക്കേസ് 7 പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസില്‍ 7 പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി എ.വി മനോജ്, 7-ാം പ്രതി പവിത്രന്‍, 9-ാം പ്രതി മനോഹരന്‍, 10-ാം പ്രതി ദിനേശന്‍, 12 -ാം പ്രതി ബിജു, 15 -ാം പ്രതി ഷിജിന്‍ മോഹനന്‍ എന്നിവരെയാണ് കൊലക്കുറ്റത്തിന് ശിക്ഷിച്ചത്.

മറ്റു 6 പ്രതികളെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. 14 -ാം പ്രതി ഇ.പി രാധാകൃഷ്ണന്‍, 16 -ാം പ്രതി കെ. സജിത്, 22-ാം പ്രതി അജിത് കുമാര്‍, 25-ാം പ്രതി വി.വി മോഹനന്‍, 26-ാം പ്രതി എം.വി പുരുഷോത്തമന്‍, 28-ാം പ്രതി പി.പി സുരേശന്‍ എന്നിവരെയാണ് രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷ രണ്ടു വര്‍ഷത്തില്‍ താഴെ ആയതിനാല്‍ കോടതി ഇവര്‍ക്ക്  ജാമ്യം അനുവദിച്ചു. 13 പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 18 പ്രതികളെ വെറുതെ വിട്ടു. 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ 2 പേര്‍ വിചാരണ കാലയളവില്‍ മരിച്ചു.

രാഷ്ട്രീയ കൊലക്കേസില്‍ സിപിഎമ്മിന് ആശ്വാസമായി പി. ജയരാജനേയും ടി.വി രാജേഷിനേയും കോടതി കുറ്റവിമുക്തരാക്കി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകനും കേസിലെ 19 പ്രതിയുമായിരുന്ന ശ്യാംജിതിനേയും കോടതി വെറുതെ വിട്ടു. ജയരാജനും രാജേഷിനും എതിരെ ഗൂഡാലോചന, കൊലപാതക കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമായിരുന്നു. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ന് 14 വർഷത്തിനുശേഷമാണ് നിർണായക വിധി വരുന്നത്. എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: