സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പവന് 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതും യുഎസ് ഡോളർ ശക്തിപ്പെട്ടതുമാണ് വിലയിടിവിന് പ്രധാന കാരണം.


