Headlines

പൊന്‍കുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു, മൂന്നു മരണം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. കോട്ടയം പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: