മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകനായി മഹേഷ് നാരായണനെ തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന്റെ സംവിധാനത്തിൽ ആണ് അവാർഡ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു.

രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ), ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്), പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും), ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ), മികച്ച വിഎഫ്എക്സ്: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്), മികച്ച കുട്ടികളുടെ ചിത്രം: പല്ലോട്ടി 90 കിഡ്സ്, മികച്ച നവാഗത സംവിധായകൻ ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ), ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: ന്നാ താൻ കേസ് കൊട്, മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ് (തല്ലുമാല), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍) പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക) കഥാപാത്രം ആയിഷ റാവുത്തർ, മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ഷോബി തിലകൻ: പത്തൊൻപതാം നൂറ്റാണ്ട്: കഥാപാത്രം പടവീടൻ തമ്പി, മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക.

മികച്ച മേക്കപ്പ് ആർടിസ്റ്റ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം), മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ് (ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ (വഴക്ക്), മികച്ച ശബ്ദരൂപകൽപന: അജയൻ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ), മികച്ച ശബ്ദ മിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്), മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി.വി. (അറിയിപ്പ്), മികച്ച കലാ സംവിധാനം: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്), മികച്ച ചിത്രസംയോജകൻ: നിഷാദ് യൂസഫ് (തല്ലുമാല), മികച്ച ചിത്രസംയോജകൻ: നിഷാദ് യൂസഫ് (തല്ലുമാല), മികച്ച ഗായകൻ: കപിൽ കബിലൻ, കച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു കണ്ണാ: പത്തൊൻപതാം നൂറ്റാണ്ട്), മികച്ച പശ്ചാത്തല സംഗീതം: ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്), മികച്ച സംഗീത സംവിധായകൻ: എം. ജയചന്ദ്രന്‍, മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്, മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്), പ്രത്യേക ജൂറി അവാർഡ് അഭിനയം: കുഞ്ചാക്കോ ബോബൻ, അലൻസിയർ

2021 ൽ 142ഉം കോവിഡ് ബാധിച്ച 2020 ൽ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്. സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയിൽ നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി.യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവരാണ് അംഗങ്ങൾ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: