തിരുവന്തപുരം : കിളിമാനൂരിലെ വിദ്യാഭ്യാസ മുത്തശ്ശിയായ കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തി.
128 വർഷത്തെ പാരമ്പര്യമുള്ള കിളിമാനൂർ ഗവ: എച്ച് എസ് എസ് നാടിന്റെ യശ്ശസ്സ് ലോകനിലവാരത്തിലേക്കുയർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കിളിമാനൂരിന്റെ വിദ്യാഭ്യാസ തറവാടെന്ന് വിശേഷിപ്പിക്കുന്ന ഈ സ്കൂൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാഡമിക് നിലവാരം പുലർത്തിയിരുന്നു.ഏറ്റവും കൂടുതൽ വിജയ ശതമാനവും തുടർച്ചയായ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസുകളും നേടുന്ന വിദ്യാലയം എന്ന നേട്ടം കൈവരിക്കുന്ന വിദ്യാലയമാണിത്.
മൂന്ന് വർഷങ്ങൾക്കുശേഷം മോഡൽ സ്കൂൾ പദവിയിലേക്ക് എത്തുന്ന തിരുവനന്തപുരം ജില്ലയിലെ ഏക വിദ്യാലയമാണ് കിളിമാനൂർ ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ . അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയായി 3,000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും എസ് എസ് കെ യുടെയും നേതൃത്വത്തിൽ നിരവധി ആയിട്ടുള്ള ഭൗതിക സാഹചര്യ വികസനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അക്കാദമിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സ്ഥിരോത്സാഹികളായ അധ്യാപകരുടെ കഠിന പ്രയത്നവും, ഈ പ്രവർത്തനങ്ങൾക്ക് എല്ലാം ജാഗ്രതയോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന പി ടി എ , എസ് എം സി സംവിധാനങ്ങളുടെ ഉറച്ച പിന്തുണയും. പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കിളിമാനൂർ ഗവൺമെന്റ് മോഡൽ എച്ച് എസ് എസിന് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചത്.

