ഗസ യുഎൻ രക്ഷാസമിതി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാഷണൽ മീറ്റ്.

മലപ്പുറം: യുദ്ധനിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസയിൽ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനെതിരേ, ഐക്യരാഷ്ടസഭയും വിവിധ രാഷ്ട്രങ്ങളും അടിയന്തരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നാഷണൽ ഡലിഗേറ്റ് മീറ്റ് ആവശ്യപ്പെട്ടു. യുദ്ധക്കെടുതിയിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരാലംബർക്കുള്ള അടിയന്തര സഹായങ്ങൾ പോലും തടഞ്ഞു വയ്ക്കുന്ന ഇസ്രായേൽ നടപടി തികച്ചും മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പിന്നോക്ക ന്യൂനപക്ഷ പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ ഉയർച്ചക്കും പുരോഗതിക്കും പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറകണമെന്ന് നാഷണൽ മീറ്റ് അഭിപ്രായപ്പെട്ടു.
മലപ്പുറം മിനി ഊട്ടിയിൽ നടന്ന സെലിഗേറ്റ് മീറ്റിൽ എം. അബ്ദുറഹ്മാൻ മദിനി അദ്ധ്യഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബേക്കർ സലഫി ഉത്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഷമീൽ മഞ്ചേരി, വൈസ് പ്രസിഡന്റ് ഷഹബാസ് കെ. അബ്ബാസ്, പ്രൊഫസർ ഹാരിസ് ബിനു സലീം, അബ്ദുൽ മാലീക്ക് സലഫി, ഡോ. പി.എൻ. ഷബീൽ, അബ്ദുൽ റഷീദ് കൊടക്കാട്, ഡോ. മുഹമ്മദ് റഫീഖ്, അൻഫസ് മുക്രം, പി.യു. സുഹൈൽ എന്നിവർ പ്രസംഗിച്ചു.
ബംഗളുരു, മൈസൂരു, ട്രിച്ചി, കോയമ്പത്തൂർ, മംഗലാപുരം, ഉദുമൽപെട്ട്, ത്രിപുര, ചെന്നൈ, പോണ്ടിച്ചേരി, ഹോസൂർ, കുടക്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ആണ് മീറ്റിൽ പങ്കെടുക്കുന്നത്.
സമാപന ദിവസമായ ഇന്ന് വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, വൈസ് പ്രസിഡന്റ് കുഞ്ഞ് മുഹമ്മദ് മദിനി പറപ്പൂർ, സി.പി. സലീം, അബ്ദു റഷീദ് കൊടക്കാട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: