സിപിഐ നേതാവ്
എം ശിവതാണുപിള്ള അനുസ്മരണം സംഘടിപ്പിച്ചു.

പാലോട് :സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായിരുന്ന എം.ശിവ താണുപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പാലോട് മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് വന്നു അദ്ദേഹം പാലോട് കാർഷിക മേളയുടെ തുടക്കക്കാരാരിൽ ഒരാളാണ്. കേരളത്തിൽ ആദ്യമായി ആനപാപ്പാൻ മാരുടെ സംഘടനക്ക് രൂപം നൽകി.അവരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റു നടയിൽ ആനകളെ അണിനിരത്തി നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സിപി ഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം സെക്രട്ടറി ഡി.എ. രജിത്ത്ലാൽ, അസിസ്റ്റന്റ് സെക്രട്ടറി കെ.ജെ കുഞ്ഞുമോൻ, പാലോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.സാജൻ, ജോസഫ് ഫ്രാൻസിസ്, എസ്.ടി ബിജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: