തിരുവനന്തപുരം: കല്ലറ
മീതൂർ കോഴിഫാമിലെ കുളത്തിൽ വീണു മരിച്ച യാളെ തിരിച്ചറിഞ്ഞു. മീതൂർ കാട്ടുവിള വീട്ടിൽ സതികുമാർ (52) ആണ് മരിച്ചത് . ഏകദേശം 9 മണിയോടെയാണ് പ്രദേശവാസികൾ കുളത്തിലെ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

