Headlines

kerala14.in

നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ…

Read More

വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി

    ബംഗളുരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയില്‍ വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല. നിംഗരാജ തൊഴില്‍രഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കർഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ…

Read More

ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പിന്നാലെയാണ് ഐസിയുവിലേക്ക് മാറ്റിയത്.

Read More

സിപിഎം സസ്പെൻന്റ് ചെയ്ത മുൻ എം എൽ എ എസ് രാജേന്ദ്രൻ ബിജെപി യിൽ

മൂന്നാർ ∙ ഒടുവിൽ സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു: ‘‘ഞാൻ ബിജെപിയിൽ ചേരും.’’ ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും…

Read More

സ്കൂളില്‍ മദ്യം നല്‍കി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്കൂളില്‍ മദ്യം നല്‍കി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ  പറഞ്ഞു. സ്കൂളിലെ കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിയുടെ കൗണ്‍സിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളില്‍ ഏർപ്പെടുത്തും. ആദ്യഘട്ട കൗണ്‍സിലിങ്ങില്‍ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന്…

Read More

കെ-സ്വിഫ്റ്റിൽ ഇനി വനിത ഡ്രൈവർ കം കണ്ടക്ടർ

    തിരുവനന്തപുരം : സർക്കാർ ഉടമസ്ഥതയിലുള്ള കെ-സ്വിഫ്റ്റ് വനിത ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലാ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലേക്കാണ് നിയമനം. കരാറടിസ്ഥാനത്തിൽ ദിവസ വേതനമാണ്. രാവിലെ അഞ്ചു മുതൽ രാത്രി പത്തു വരെ ബസ് ഓടിക്കേണ്ടിവരും. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിദ്യാഭ്യാസവും 20 വയസുമാണ്. ജോലി ചെയ്യാൻ പറ്റിയ ആരോഗ്യ ശേഷി ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കൽ ലൈസൻസുള്ളവരെ 30 വയസു വരെ പരിഗണിക്കും. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുണ്ടെങ്കിൽ 45 വയസുകാർക്കും…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഡിസംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.‘Montelukast Sodium & Levocetirizine Hydrochloride…

Read More

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ നഗ്ന വിഡിയോ പകര്‍ത്തി;യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ

ബംഗളൂരു: ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട ‘എഐ ഗേള്‍ഫ്രണ്ട്’ ബ്ലാക് മെയില്‍ ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തതായി യുവാവിന്‍റെ പരാതി. ബംഗളൂരുവിലെ 22കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് തട്ടിപ്പിന് ഇരയായത്. ജനുവരി 5 നാണ് ഹാപ്പൻ എന്ന ഡേറ്റിംഗ് ആപ്പിൽ ഇഷാനി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയുമായി താന്‍ സംസാരിച്ചതെന്ന് യുവാവ് പറയുന്നു. ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുകയും ചില വ്യക്തി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇവരുടെ സംഭാഷണം വാട്ട്സാപ്പ് മുഖേനയായി. സ്ത്രീയുടെ നമ്പറിൽ നിന്ന് വിഡിയോ കോള്‍…

Read More

ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കി;എല്ലാ സ്ഥാപനങ്ങൾക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് കളർ കോഡ്

സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്കും പഞ്ചായത്തുകൾക്കുമുള്ള സമഗ്ര പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാർഗരേഖ നേരത്തെ പുറത്തിറക്കിയിയിരുന്നു. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു. എഎംആർ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളർ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളർ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും…

Read More

മൊബൈൽ റീച്ചാർജ് നിരക്കുകൾ 15% വരെ വർധിപ്പിക്കാൻ നീക്കം

രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം നൽകിക്കൊണ്ട് നഷ്ടം നേരിടുന്ന സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ നീക്കം. ജൂൺ മുതൽ മൊബൈൽ സേവന നിരക്കുകൾ ഏകദേശം 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പുറത്തിറക്കിയ ആനലിസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വർധനവ് പരിഗണിക്കുന്നത്. റിലയൻസ് ജിയോ പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനിരിക്കയാണ്. വോഡാഫോൺ ഐഡിയ ഗ്രൂപ്പുകൾ വലിയ തകർച്ച നേരിടുന്ന സാഹചര്യവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial