Headlines

kerala14.in

ജനുവരി 27ന് ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന്…

Read More

നെടുമ്പാശ്ശേരിയിൽ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവാണ് (18) മരിച്ചത്. അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയാതായിരുന്നു യുവാവ്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഭിനവിന്റെ കൂടെ നാല് പേരാണ് ജോലിക്ക് പോയത്. ഇവർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി കല്പക നഗറിലാണ് ഇവർ അന്നേ ദിവസം പണിക്ക് പോയത്. പുതിയ വീടിന്റെ പ്ലംബിംഗ് ജോലിക്കയാണ് ഇവർ…

Read More

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആം ആദ്‌മി പാർട്ടി

തിരുവനന്തപുരം: കേരള നിയമസഭതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആം ആദ്‌മി പാർട്ടിയും രംഗത്ത്. എഎപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച് അനുമതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പാർട്ടി ദേശീയ കൺവീനർ ക്രെജ്രിവാൾ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്രെജ്രിവാൾ എഎപി നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സീറ്റിനെ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയിലാണെന്ന് അറിയുന്നു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയതായി ആംആദ്‌മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു….

Read More

എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കയ്യാങ്കളി

കൊച്ചി: നാടകീയമായ കൈയാങ്കളിക്ക് വേദിയായി കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം. സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ തോമസ് എംഎല്‍എയും മന്ത്രി എ കെ ശശീന്ദ്രനും വീണ്ടും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചതാണ് അണികളെ പ്രകോപിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ടി വി ബേബി, തോമസ് കെ തോമസ് അധ്യക്ഷസ്ഥാനം ഉടനടി ഒഴിയണമെന്ന ആവശ്യം ഉന്നയിച്ചതോടെ, യോഗം കൈയ്യാങ്കളിയിലേക്ക് നീങ്ങി. ശശീന്ദ്രനും തോമസും മാറിനിന്ന് പുതിയവര്‍ക്ക് അവസരം നല്‍കണമെന്നും കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലാ കമ്മിറ്റികള്‍ ശക്തമായി ആവശ്യപ്പെട്ടു. കഴിഞ്ഞ…

Read More

ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല.സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം…

Read More

പുതിയ റേഷൻ കാര്‍ഡ്ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം; അര്‍ഹരായവര്‍ക്ക് കാര്‍ഡ് ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ…

Read More

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസ്സുകാരിയെ ചട്ടുകം വച്ചു പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

പാലക്കാട് :  പാലക്കാട് കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ കൊടും ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്….

Read More

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങള്‍ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച്‌ നവീകരിക്കാനാണ് താൻ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്. പിന്നീട്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന…

Read More

ബസ് കാത്തുനിൽക്കവെ വാഹനമിടിച്ച് പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

മലപ്പുറം: വാഹനമിടിച്ച് പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം. മലപ്പുറം മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം നസീറ സി പി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബസ് കാത്തുനില്‍ക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പി ടി ശറഫുദ്ദീന്റെ ഭാര്യയാണ്

Read More

സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ടതല്ല, അതിനെ നേരിട്ട് തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്തനാർബുദം ഒളിച്ചുവയ്ക്കേണ്ട രോഗമല്ലെന്നും നേരിട്ട് തോൽപ്പിക്കേണ്ടതാണെന്നും അതിനായി എല്ലാ പിന്തുണയും ഉറപ്പാക്കി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ പിങ്കത്തോൺ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്തനാർബുദമാണ്. സംസ്ഥാനത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ പോലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial