kerala14.in

സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ

കണ്ണൂർ :സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ.കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും…

Read More

93ാമത് ശിവഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല

      വർക്കല : 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

Read More

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു

ആലപ്പുഴ : ആലപ്പുഴ അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ നവംബർ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്…

Read More

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു

       തെങ്കാശി : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തെങ്കാശി സ്വദേശിനി ജോസ്ബിൻ (35) മരിച്ചത്. തെങ്കാശിയിലെ കടയത്തുമലയുടെ ഇടുക്കിൽ വീണ ബാലമുരുകനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.ഇതിന് പിന്നാലെ എട്ടാം തീയതി ഭാര്യയും മക്കളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തിരുനെൽവേലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു.രണ്ടു മക്കൾ ചികിത്സയിൽ തുടരുന്നു. കടയത്ത്മലയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടു എന്നാണ് പോലീസ് വിലയിരുത്തൽ. അതേസമയം തിരുനൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഭാര്യയുടെ മൃതദേഹം ഇതുവരെയും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല….

Read More

ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡൽഹി സർക്കാരിനെ പിന്തുണച്ചു കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു…

Read More

‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടില്‍ മതവിദ്വേഷത്തിന് നാലുപേര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത് അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്‌ഐആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവർത്തിയാണിതെന്നും എഫ്‌ഐആറിലുണ്ട്. കേസിലെ ഒന്നാം പ്രതി ഗാനരചയിതാവ് കുഞ്ഞുപിളള, രണ്ടാം പ്രതി ഗാനം പാടിയ ഡാനിഷ് മലപ്പുറം, മൂന്നാം പ്രതി സി.എം.എസ്. മീഡിയ, നാലാപ്രതി സുബൈര്‍…

Read More

സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരം; കൊല്ലത്ത് തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ചെന്ന് പരാതി

കൊല്ലം: കൊല്ലത്ത് തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ചെന്ന് പരാതി. സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിലുള്ള പ്രതികാരത്തെ തുടർന്നാണ് ഇത്തരത്തിൽ ദ്രോഹം ചെയ്തതെന്നാണ് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് അജ്ഞാതർ രാത്രിയിലെത്തി നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനൊപ്പം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎ…

Read More

എസ്‌ഐആർ: കണ്ടെത്താനാകാത്തവരുടെ പേര്‌ പ്രസിദ്ധീകരിക്കും

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ  കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ്റെ ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ചൊവ്വാഴ്ച തന്നെജില്ലാഅടിസ്ഥാനത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഓരോ വാർഡിലെയും പട്ടിക പരിശോധിക്കാനാകും. തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ, പേര്, ബന്ധുവിന്റെ പേര്, എന്യൂമറേഷൻ ഫേ-ാം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉൾപ്പെടുന്നതാണ് പട്ടിക. പട്ടിക സംബന്ധിച്ചുള്ള പരാതി സ്വീകരിക്കാൻ സൗകര്യം ഒരുക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു….

Read More

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ; കൂടുതലും തിരുവനന്തപുരത്ത്

ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്‌തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ…

Read More

പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.

കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരികയായിരുന്ന നവാസിനാണ് സസ്പെൻഷൻ ലഭിച്ചത്. നവംബർ ആറാം തീയതി പുലർച്ചെ പാറാവ് ഡ്യൂട്ടി പൂർത്തിയാക്കി വിശ്രമമുറിയിലേക്ക് പോയ വനിതാ പോലീസുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തുടർന്ന് ഇവർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial