
ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു
മുംബൈ: ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ 19കാരിയായ റിഥികയെയും കാമുകനായ അൽത്താഫ്(21)നെയും അറസ്റ്റ് ചെയ്തു. യുവാവ് ഭർത്താവാണെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന റിതിക ധേരെയും അൽതാഫ് ഷെയ്ഖും. പ്രൈവറ്റ് സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് റിഥിക പ്രസവിച്ചത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ…