kerala14.in

ഗോവൻ ട്രിപ്പ് കഴിഞ്ഞ് വന്ന നാലുവയസുകാരൻ മരിച്ചു; ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് (4) ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട് അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകനാണ് അനിരുദ്ധ്. കഴിഞ്ഞ ഉത്രാടദിനത്തിൽ അനീഷും കുടുംബവും ഗോവയിൽ പോയിരുന്നു. അതിന് ശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം സ്വകാര്യ…

Read More

സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം, ദുരൂഹത

തൃശ്ശൂര്‍: കുന്നംകുളത്ത് അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്

Read More

പ്ലസ് വൺ വിദ്യാർത്ഥികൾ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കുഴഞ്ഞുവീണു; ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചി: അബ്കാരി നിയമപ്രകാരം ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. പതിനെട്ടുവയസ് പൂർത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ കേസിലാണ് മൂവാറ്റുപുഴ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ 25ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞുവീണത്. ഈ നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ആദ്യം കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. സഹപാഠികള്‍…

Read More

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി

കോട്ടയം: മൂന്നു പെൺമക്കളുടെ കഴുത്തറുത്ത് പിതാവ് തൂങ്ങിമരിച്ചു. കോട്ടയം രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. അനന്യ 13, അമേയ 10, അനാമിക (7) എന്നിവരുടെ കഴുത്താണ് അറുത്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന്…

Read More

നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു; അപകടം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ

ഇടുക്കി: നിയന്ത്രണം നഷ്‌ടമായ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. രാജാക്കാട് കളത്രക്കുഴിയിൽ വച്ചാണ് അപകടം നടന്നത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

മാവേലിക്കരയിൽ ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തിയത്. അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ വെണ്മണി മൂന്നാം വാര്‍ഡ് പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിരയുടെ മൃതദേഹം സംഭവത്തിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയിരുന്നു. അഞ്ച് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ആതിരയുടെ ഭർത്താവ്…

Read More

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിന്…

Read More

‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി, ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു’: പിഎസ് ശ്രീധരൻപിള്ള

കൊല്ലം: ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധിയെന്ന് ഗോവ ഗവർണര്‍ പി.എസ്.ശ്രീധരൻപിള്ള. ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്സെ എന്നും അദ്ദേഹം ഈ നാടിന്റെ ശാപമായിരുന്നു എന്നും ഇരുവരെയും കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. ഗാന്ധി വേഴ്സസ് ഗോഡ്സേ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു ഗോവ ഗവർണർ

Read More

ഇന്ന് നിശബ്ദ പ്രചാരണം; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ; ഏഴ് സ്ഥാനാർഥികൾ, 1,76,417 വോട്ടർമാർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ അടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്.കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു…

Read More

സൗജന്യമായി കൊടുത്തിട്ടും സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാതെ നാൽപ്പതിനായിരത്തിലേറെ പേർ; കോട്ടയം ജില്ലയിൽ മാത്രം കിറ്റ് വാങ്ങാത്ത 8,065 കാർഡുടമകൾ

തിരുവനന്തപുരം: ഈ വർഷം സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു. എന്നാൽ, ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. മഞ്ഞ കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി. ആകെ 5,87,096 മഞ്ഞ കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial