
മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു; അപകടം അച്ഛന്റെ കൺമുന്നിൽ
പാലക്കാട്: മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരിമാർ മരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) മുങ്ങി മരിച്ചത്. അച്ഛനൊപ്പം കുളത്തിൽ എത്തിയതായിരുന്നു മൂന്നുപേരും. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. കുളിയ്ക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ…