Headlines

kerala14.in

സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ

തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് ഒന്നുമുതൽ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം. പ്രൈമറി, ഹൈസ്‌കൂൾ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് മാർച്ച് ഒന്ന് മുതൽ 27 വരെയായിരിക്കും പരീക്ഷ. വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷ ദിവസങ്ങളിൽ ഇവിടെ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാകില്ല. എന്നാൽ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയായിരിക്കും വാർഷിക പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന…

Read More

വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു, യുവാവിന് ആറുമാസം തടവും പിഴയും

പാലക്കാട്: വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കോതകുർശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാർക്കാട് എസ്‍സി, എസ്ടി കോടതി ജഡ്ജി ജോമോൻ ജോൺ  ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ, മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴ തുക നൽകിയാൽ അതിൽ നിന്നും 10000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂഷൻ…

Read More

സരസ്വതി വിഗ്രഹത്തിൽ സാരിയില്ല; ത്രിപുരയിലെ സർക്കാർ കോളജിൽ എബിവിപി പ്രതിഷേധം

ത്രിപുരയിലെ ഗവൺമെൻ്റ് കോളജിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി പ്രതിഷേധം. ബസന്ത് പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി അഗർത്തലയിലെ ഗവൺമെൻ്റ് കോളജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന് സാരിയില്ലെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്തി. വിഗ്രഹം അശ്ലീലത ഉളവാക്കുന്നതും, മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. കോളജിൽ നിർമിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിലാണ് കൊത്തിയെടുത്തതെന്ന് എബിവിപി ആരോപിച്ചു. സാരിയില്ലാത്ത വിഗ്രഹത്തെ സാരി പുതപ്പിച്ചു…

Read More

ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടി; പ്രതിഷേധത്തിനെത്തിയ എസ്.എഫ്.ഐക്കാരെ മർദിച്ച് ബിജെപി പ്രവർത്തകർ

തൃശൂർ: തൃശൂരിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. പോലീസിന്റെയും സി.ആര്‍.പി.എഫിന്റെയും സുരക്ഷയെ മറികടന്നായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെയാണ് തൃശൂർ ഏങ്ങണ്ടിയൂരിലെ ഒരു പരിപാടിക്ക് വന്ന ഗവര്‍ണറെയാണ് കരിങ്കൊടി കാണിച്ചത്. അതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ എസ്.എഫ്.ഐക്കാരെ മർദിച്ചു. പ്രതിഷേധത്തിനൊടുവിൽ കരിങ്കൊടി കാണിക്കാനെത്തിയ 14 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ആരോഗ്യ സർവകലാശാലാ ബിരുദദാനച്ചടങ്ങിൽ…

Read More

സപ്ലൈകോ വില കൂട്ടൽ; സബ്സിഡി ഉല്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ….

തിരുവനന്തപുരം: സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങളുടെ വില കൂട്ടി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. പതിമൂന്നു സാധനങ്ങളുടെ വിലയാണ് കൂട്ടിയത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും തീരുമാനിച്ചു. ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന…

Read More

കൊല്ലത്ത് ഉത്സവ പറമ്പിൽ 10 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; 26കാരൻ പിടിയിൽ

കൊല്ലം : പരവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാർത്ഥിയെ ഉത്സവ പറമ്പില്‍ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചന്നാണ് കേസ് പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവ ദിവസം കുട്ടിയെ അമ്പലത്തിന്റെ പരിസരത്തു നിന്നു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത് പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കാട്ടുപന്നിയുടെ ആക്രമണം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ഉള്ള്യേരിയിൽ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത് റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്….

Read More

സപ്ലൈകോ വിലകൂട്ടലിൽ പ്രതികരണവുമായി മന്ത്രി ജിആർ അനിൽ; വിലകൂട്ടൽ കാലോചിതമായ മാറ്റമെന്ന് വിശദീകരണം

തിരുവനന്തപുരം: സപ്ലൈകോ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. അഞ്ചു വർഷം മുമ്പായിരുന്നു എൽഡിഎഫ് വാഗ്‌ദാനം, അതും കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി…

Read More

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്‌തത്‌. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും. മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രതികൾ വെടിമരുന്നെത്തിച്ചത്. സ്ഫോടനം നടന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു….

Read More

നവകേരള സദസിന് തുടർച്ച: മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ

തിരുവനന്തപുരം: നവകേരള സദസിനു തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയുമായി സർക്കാർ. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെയാണു വിവിധ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഒരു മിനിട്ട് സംസാരിക്കാനാണ് അനുവാദം. നവകേരള സദസിന്റെ മാതൃകയിൽ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. നവകേരള സദസിന് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ തുകയുടെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിപാടിയുടെ നടത്തിപ്പിനായുള്ള മാർഗ്ഗരേഖ പൊതുഭരണവകുപ്പ് പുറത്തിറക്കി. വനിതകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി, ദളിത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial