ആറുവയസ്സുകാരിയുടെ സ്വർണവള കാണാതായി; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാക്കക്കൂട്ടിൽ നിന്ന്
കോഴിക്കോട്: റോക്കറ്റിന്റെ വേഗതയിലാണ് സ്വര്‍ണവില ഇപ്പോൾ ഉയരുന്നത്. ഈ സമയത്ത് സ്വർണം നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? എന്നാൽ കോഴിക്കോട് അതിശയത്തിലാഴ്ത്തിയ ഒരു സംഭവമാണ് ഉണ്ടായത്. കാണാതായ വള അന്വേഷിച്ച് അവസാനം കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മാലയും വളയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആഭരണങ്ങള്‍…

