ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി…; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍
ന്യൂഡൽഹി: സാമ്പത്തിക ഇടപാട് നടത്താൻ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പുതുവർഷ ദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നു. അവ ചുവടെ: യുപിഐ ഐഡികൾ: ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതൽ പണം സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ…

