തിരുവനന്തപുരത്തും നിപ ആശങ്ക; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. ഇവർക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ പരിശോധിക്കും. അതേസമയം, ജില്ലയിൽ ആശങ്കപെടെണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന…

