ഷംസീറിനെതിരെ എൻ എസ് എസ്; മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ്
കോട്ടയം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ എൻ എസ് എസ് രംഗത്ത്. കഴിഞ്ഞ ദിവസം ഷംസീർ നടത്തിയ വിവാദ പ്രസംഗം മത വികാരം വ്രണപ്പടുത്തിയെന്നും സ്പീക്കർ സ്ഥാനം രാജി വെയ്ക്കണമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അതിരുകടന്ന ഷംസീറിന്റെ പരാമർശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്നും ഓരോ മതത്തിനും…

