ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി
വിതുര :ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി.കഴിഞ്ഞ മാസം മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി.സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്.അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്.തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു.ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു…

