സിഗരറ്റ് പാക്കറ്റിനുള്ളിൽ 83 ലക്ഷം രൂപയുടെ സ്വർണ ബിസ്കറ്റുകൾ കടത്താൻ ശ്രമം; പരിശോധനയ്ക്കിടെ രണ്ടു പേർ പിടിയിൽ
ചണ്ഡീഗഢ്: സിഗരറ്റ് പാക്കറ്റിനുള്ളില് സ്വര്ണം കടത്തിയ രണ്ടു പേര് കസ്റ്റംസ് പിടിയില്. ദുബായില്നിന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരില്നിന്നാണ് സ്വര്ണം പിടികൂടിയത്. ദുബായില്നിന്നുള്ള ഇന്ഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് ഇരുവരുടെയും കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പിടിച്ചെടുത്തത്. സിഗരറ്റ് പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്ണ ബിസ്ക്കറ്റാണെന്ന് വ്യക്തമായത്. തുടര്ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തില് കേസെടുത്ത് കൂടുതല് അന്വേഷണം നടത്തിവരുകയാണെന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര് പറഞ്ഞു. കൂടുതല് അന്വേഷണം നടക്കുന്നതിനാല് യാത്രക്കാരുടെ പേരുവിവരങ്ങള് പുറത്തുവിട്ടിട്ടില്ല. സിഗരറ്റ്…

