നാമജപഘോഷയാത്ര: എൻഎസ്എസിനെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കും
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് കന്റോൺമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചു. പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ഘോഷയാത്രയിൽ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പൊലീസ് അറിയിച്ചു. നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര. കൻ്റോൺമെൻറ് പൊലീസ് ഇതിനെതിരെ കേസ് എടുത്തിരുന്നു….

