പെട്രോൾ പമ്പിൽ അടിപിടി; കൊല്ലം ചിതറയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: ചിതറ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജുവാണ് (34) മരിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം. പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴുകയായിരുന്നു….

