കരകുളം കായ്പ്പാടിയിൽ കെ-സ്റ്റോർ തുറന്നു
കരകുളം ഗ്രാമപഞ്ചായത്തിലെ കായ്പ്പാടിയിൽ ഓണസമ്മാനമായി കെ-സ്റ്റോർ തുറന്നു. കായ്പ്പാടിയിലെ 347ആം നമ്പർ റേഷൻകട കെ-സ്റ്റോറായി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പൊതുവിതരണ രംഗത്തെ വിപ്ലവമാണ് പരമ്പരാഗത റേഷൻ കടകളിൽ നിന്നും കെ-സ്റ്റോറിലേക്കുള്ള മാറ്റമെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് രണ്ടാംഘട്ടമായി 200 കെ- സ്റ്റോറുകളാണ് ആരംഭിക്കുന്നത്. അതിൽ നെടുമങ്ങാട് താലൂക്കിലെ അഞ്ചു റേഷൻ കടകളെ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. നിലവിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങളും,…

