ഉദ്യോഗർത്ഥികളുടെ മാർക്ക് ഇനി മുതൽ പ്രൊഫൈലിൽ ലഭ്യാമാക്കും;പിഎസ്സി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട തസ്തികകളുടെ അർഹതാ പട്ടികപ്രസിദ്ധീകരിച്ചതിനു ശേഷം പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാക്കുവാൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്കാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന രീതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പൊതുപ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ സ്വന്തം മാർക്ക് അറിയാൻ കാത്തുനിൽക്കേണ്ടതില്ല. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടർ പരിശോധിച്ചാൽ…

