
സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു; ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂര്‍: സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ കേസ്. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂര്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്. സമരമായതിനാല്‍ ക്ലാസില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍…