Headlines

kerala14.in

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം;26 ഗ്രാം എംഡിഎംഎയുമായ നാലംഗ സംഘം പിടിയിൽ.

കോഴിക്കോട്: 26 ഗ്രാം എംഡിഎംഎയുമായ നാലംഗ സംഘം പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഡാൻസാഫിൻ്റെ പരിശോധനയിലാണ് ലഹരി തുടർന്ന് വന്നിരുന്ന യുവാക്കൾ കുടുങ്ങിയത്. സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ഇവരെ നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോഴിക്കോട് ബട്ട്‌റോഡ് സ്വദേശി റോബർട്ട് ജയിംസ്, കല്ലായി സ്വദേശി ഷഹരീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം വസ്‌തു വസ്തുക്കൾ. ഇവരിൽ റോബർട്ട് ജയിംസ് മുമ്പ് ലഹരി…

Read More

പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷത്തിൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് https://cmprathibhapuraskaram.kerala.gov.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 20 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9446780308, email: dcecmscholarship@gmail.com

Read More

വാങ്കഡെയില്‍ വിജയസൂര്യനുദിച്ചു, അമേരിക്കയുടെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, ടി20 ലോകകപ്പില്‍ ജയത്തുടക്കം

    മുംബൈ : ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റണ്‍സിന്‍റെ ആശ്വാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലൊതുങ്ങി. ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിച്ച അമേരിക്കക്ക് പക്ഷെ ബാറ്റിംഗില്‍ ആ മികവ് പുറത്തെടുക്കാനായില്ല. 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍…

Read More

ആര്യനാട് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിക്കും

ആര്യനാട്: നാളെ നടക്കുന്ന ആര്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തിയും അകാരണമായി ജില്ലാ പഞ്ചായത്ത് മെമ്പർ, ഡി. സി. സി ഭാരവാഹി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുകയും വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി സി.പി.എം സൃഷ്ടിക്കുകയും ചെയ്തു. നീതിപൂർവ്വവും ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നത്. സഹകരണ…

Read More

റീൽ ചിത്രീകരിക്കുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ 27 വയസ്സുള്ള ഒരു സ്ത്രീ റീൽ ചിത്രീകരിക്കുന്നതിനിടെ മരണം സംഭവിച്ചു. മോഹിനിയെന്ന യുവതിയാണ് മരിച്ചത്. കഴുത്തിൽ കുരുക്ക് കെട്ടി തൂങ്ങിക്കിടക്കുന്ന രംഗം റീൽ ആയി ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തൂങ്ങിമരണത്തിൻ്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി എന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി യുവതി മരണത്തിലേക്ക് പോകുമായിരുന്നു. ഇതിനിടെ മുറിക്കകത്തേയ്ക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം…

Read More

‘അത്രക്ക് കഷ്ടപ്പെട്ടാണ് ഞാൻ ജീവിച്ചത്, പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്, ഭയങ്കര മോശമാണത്’; ശ്രീലക്ഷ്മി അറയ്ക്കൽ

ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ വിവാദമായതാണ്. ദീപകിന്റെ മരണത്തെ പരാമർശിച്ച്, ”നന്നായി… കുറേക്കാലമായിട്ട് പീഡിപ്പിക്കപെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത്. ഇനി തിരിച്ച് ആകട്ടെ. ഈ മരണത്തിലൂടെയെങ്കിലും ബസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി കിട്ടട്ടെ. ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങൾക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലിൽ പകർത്തുന്നത് നിർത്താതെ ഇരിക്കുക. ഇനി എങ്കിലും ബസിൽ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകൾ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം……

Read More

പിതാവും മകളും മരണത്തിലേക്കു വീണത് ഒരുമിച്ച്; രോഷമടങ്ങാതെ നാട്ടുകാർ

കോഴിക്കോട്  മാലൂർക്കുന്ന് എആർ ക്യാംപ് റോഡിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ വൈകിട്ട് അപകടം നടന്നപ്പോൾ ഓടിയെത്തിയ നാട്ടുകാർ രോഷാകുലരായിരുന്നു. റോഡിലെ ഈ വളവിൽ ഇതുവരെ 15 വണ്ടികളാണ് അപകടത്തിൽപെട്ടത്. ഇന്നലെ മരിച്ച രണ്ടുപേരടക്കം ഇതുവരെ മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. 16 പേർക്ക് ഇതുവരെ പരുക്കേറ്റു. മാലൂർകുന്നിൽ നിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി മാറിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഈ വളവിൽ അപകടം പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 2024 നവംബറിൽ…

Read More

ബിജെപി കൗണ്‍സിലറുടെ മൂന്നാംഭാര്യയെ കുത്തിക്കൊന്നു; പ്രതി ആദ്യഭാര്യയിലെ മകന്‍

മധ്യപ്രദേശില്‍ മണ്ഡസൗര്‍ മുനിസിപ്പൽ കൗൺസിലറുടെ മൂന്നാംഭാര്യയെ ആദ്യബന്ധത്തിലുള്ള മകന്‍ കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബിജെപി പിന്തുണയുള്ള നേതാവായ ഷാഹിദ് മിയോയുടെ ഭാര്യ റുബീനയാണ് കൊല്ലപ്പെട്ടത്. പ്രതികളായ മകന്‍ സാഹിലിനേയും സുഹൃത്തിനേയും 24മണിക്കൂറിനകം പൊലീസ് പിടികൂടി. പിതാവിന്റെ മൂന്നാംവിവാഹത്തിലുള്ള കടുത്ത എതിര്‍പ്പാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. വിവാഹം മുതല്‍ തന്നെ റുബീനയോട് കടുത്ത വൈരാഗ്യമായിരുന്നു സാഹിലിനെന്നും പൊലീസ് പറയുന്നു. രണ്ടും മൂന്നും വിവാഹം അംഗീകരിക്കാനാവാതെയാണ് സാഹില്‍ പിതാവിന്റെ മൂന്നാംപങ്കാളിയെ ഒഴിവാക്കാന്‍ പദ്ധതിയിട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് പ്രതികള്‍…

Read More

ഒരേ കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കപ്പെടാന്‍ പാടില്ല; സുപ്രീംകോടതിയെ സമീപിച്ച് മോന്‍സന്‍ മാവുങ്കല്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോന്‍സന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.എന്നാല്‍ പ്രായപൂര്‍ത്തിയായതിന് ശേഷം പീഡിപ്പിച്ച കേസിലാണ് പൊലീസ്…

Read More

എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന്  അപു ജോണ്‍ ജോസഫ്.

കോട്ടയം: എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ യഥാര്‍ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാര്‍ട്ടിയാണ്. മുന്നണിയില്‍ പ്രശ്‌നമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. 10 സീറ്റ് കേരള കോണ്‍ഗ്രസിനുണ്ടെന്നും അതില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍തികളെ നിര്‍ത്താനാണ് തീരുമാനമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തെക്കാള്‍ കൂടുതല്‍ നേട്ടം ജോസഫ് വിഭാഗം ഉണ്ടാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. 10 സീറ്റുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial