kerala14.in

20 തസ്‌തികയിൽ പിഎസ്‍സി വിജ്ഞാപനം

തിരുവനന്തപുരം : 20 കാറ്റഗറിയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി കമീഷൻ യോഗം തീരുമാനിച്ചു. ഒമ്പത്‌ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ്‌ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ മൂന്ന്‌. കൂടുതൽ വിവരങ്ങൾ നവംബർ ഒന്ന്‌ ലക്കം പിഎസ്‌സി ബുള്ളറ്റിനിൽ. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ, കേരള കോ ഓപ്പറേറ്റീവ്…

Read More

വയനാട്‌ മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു

വയനാട്: വയനാട്‌ മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയും. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാം പ്രതിയുമാണ്. മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം…

Read More

ബ്യൂട്ടീഷ്യനായ യുവതിയെ ഫ്ലാറ്റിനുള്ളിൽ കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

ബെംഗളുരു: ബ്യൂട്ടീഷ്യനായ യുവതിയെ ഫ്ലാറ്റിനുള്ളിൽ കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബെംഗളുരുവിലാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശി കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കാനായാണ് ക്വട്ടേഷൻ സംഘം ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു….

Read More

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാര ലംഘനമെന്ന് ഡിവൈഎസ്പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്; ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ   നടത്തിയില്ലെന്നും വിമർശനം

പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തിൽ ആചാരലംഘനമുണ്ടായെന്ന് ഡിവൈഎസ്പി. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് ഇതുസംബന്ധിച്ച വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും വാട്സാപ്പ് സ്റ്റാറ്റസിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത്…

Read More

ആറ്റിങ്ങലിൽ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ ആസ്മിന (40 ) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ  ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തെത്തിയ  ആറ്റിങ്ങല്‍ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 42 വയസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 42 വയസുകാരി മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത ആണ് മരിച്ചത്. കഴക്കൂട്ടത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രീതയുടെ മരണം സംഭവിച്ചത്. കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ വെച്ചായിരുന്നു വാഹനാപകടമുണ്ടായത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയാണ് പ്രീത. പ്രീത കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു….

Read More

സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി അനുവദിച്ചു

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക്  250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും….

Read More

പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയില്‍ ആണ് അപകടം ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല….

Read More

കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി;
അവസാന തീയതി 2025 ഒക്ടോബർ 30

കഴക്കൂട്ടം, സൈനിക സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ ആറാം ക്ലാസിൽ 70 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും, ഒമ്പതാം ക്ലാസിൽ 20 ആൺകുട്ടികളുടെയും 02 പെൺകുട്ടികളുടെയും ഒഴിവുകളാണ് ഉള്ളത്. ലഭ്യമായ ഒഴിവുകളിൽ 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 33% സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ആകെ സീറ്റുകളിൽ 15% പട്ടികജാതി വിഭാഗത്തിനും 7½% പട്ടികവർഗ്ഗത്തിനും 27%…

Read More

ക്ഷാമബത്ത നിഷേധിക്കാൻ ആർക്കും അവകാശമില്ല കെ പി രാജേന്ദ്രൻ; കെ സി ഇ സി രജിസ്ട്രാർ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശമായ ക്ഷാമബത്ത നിഷേധിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും അവകാശമി ല്ലെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സഹകരണ മേഖല പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ സഹകരണ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ക്ഷാമബത്ത തടഞ്ഞുകൊണ്ട് പുറത്തിറക്കിയിട്ടുള്ള സർക്കുലർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന വലിയൊരു തൊഴിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial