
കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രക്ഷോഭത്തിന് സിപിഐഎം പിന്തുണ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ (വിസി) മോഹനൻ കുന്നുമ്മലിന്റെ നിലപാടുകൾക്കെതിരെ സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവകലാശാലയിലെത്തി പ്രതിഷേധക്കാരെ കണ്ട അദ്ദേഹം, വിസിയുടെ നടപടികൾ തെറ്റാണെന്നും അത് ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തമാക്കി. ആർഎസ്എസിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.വി. ഗോവിന്ദൻ്റെ സന്ദർശനത്തിനു പിന്നാലെ, എസ്എഫ്‌ഐയുടെ സമരം ശക്തമായി തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ…