മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; ജിഎമ്മിൻ്റെ മാനസിക പീഡനം കൊണ്ടെന്ന ആരോപണവുമായി സഹപ്രവർത്തകർ
മലപ്പുറം: മലപ്പുറത്ത് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ 20 കാരിയായ നേഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനറൽ മാനേജർക്കെതിരെ പരാതി. ജി എമ്മിന്റെ മാനസിക പീഡനം കൊണ്ടാണ് നഴ്സ് ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ആശുപത്രി ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി. കോതമംഗലം സ്വദേശിയായ അമീനയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിൽ നേഴ്‌സായ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗുളികകൾ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

