ദിലീപിനു പാസ്പോര്‍ട്ട് തിരികെ നൽകാൻ ഉത്തരവ്; മൂന്നു പേര്‍ക്കെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കും
കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയില്‍ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനല്‍കാൻ ഉത്തരവ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നല്‍കിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നല്കുമ്പോള് ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏല്പിച്ചത്. കേസില്‍ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നല്‍കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാല്‍, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന്…

