Headlines

kerala14.in

സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു;കെ ജി പരമേശ്വരന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എന്‍ അശോകന്‍ എന്നിവർക്ക് പുരസ്കാരം

തിരുവനന്തപുരം: മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങളിലെ പുരസ്‌കാരം ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.2021 ലെ പുരസ്‌കാരത്തിന് കെ ജി പരമേശ്വരന്‍ നായരും 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും 2023ലെ പുരസ്‌കാരത്തിന് എന്‍ അശോകനും അര്‍ഹരായതായി പി ആര്‍ ഡി ഡയറക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 2025 ജൂണ്‍ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

Read More

സുരേഷ് ഗോപി ചിത്രം ‘ജെ എസ് കെ’യുടെ പ്രദർശനം നിഷേധിച്ച് സെൻസർ ബോർഡ്; റിലീസ് അനിശ്ചിതത്വത്തിൽ

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനിശ്ചിതത്തിൽ. ചിത്രത്തിന്റെ റിലീസ് അനുമതി സെൻസർ ബോർഡ് നിഷേധിച്ചു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. ജൂൺ 27 നാണു…

Read More

തൃശൂരിൽ ബസ് നിയന്ത്രണം വിട്ടു പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

തൃശൂര്‍: ഇരിങ്ങാലക്കുട ചൊവ്വൂരില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ ഇറങ്ങിയോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന അല്‍അസ ബസാണ് നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്. സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടത്തിന്റെയും സംഭവം നടന്ന ഉടന്‍ തന്നെ ജീവനക്കാര്‍ ഇറങ്ങിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More


നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകും; അ‍ഞ്ചു ദിവസം വ്യാപക മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ…

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വെച്ചാണ് വോട്ടെണ്ണുക. വോട്ടെടുപ്പിന് ശേഷം 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച് സീൽ ചെയ്തിരുന്നു. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും. പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ്…

Read More

അഞ്ചു മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് എഴുത്തു പരീക്ഷകള്‍ക്ക് 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം : സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ  വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ് തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും…

Read More

‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’;   ഗവർണർക്കെതിരെ എസ് എഫ് ഐയുടെ ബാനർ പ്രതിഷേധം

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ ബാനർ പ്രതിഷേധം. ആയുർവേദ കോളേജിലും കാലടി സംസ്‌കൃത സർവകലാശാലയിലും എസ്എഫ്ഐ ബാനർ കെട്ടി. ‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ഒരു ബാനറിലുള്ളത്. ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’ എന്ന് എഴുതിയ ബാനറും കെട്ടിയിരുന്നു. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഭാരതാംബ വിവാദത്തിൽ മന്ത്രി വി…

Read More

വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയായ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ്…

Read More

ലോകം പിരിമുറുക്കത്തിലാണ്, യോഗ ഒരു താൽക്കാലിക വിരാമമാണ് ; പ്രധാനമന്ത്രി

ലോകം പിരിമുറുക്കത്തിലാണ്, യോഗ ഒരു താൽക്കാലിക വിരാമമാണ്’ എന്ന് പ്രധാനമന്ത്രി. പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭൂമിക്ക് വേണ്ടി, ഒരു ആരോഗ്യത്തിന് വേണ്ടി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. യോഗ വെറുമൊരു വ്യായാമമല്ലെന്നും അതൊരു ജീവിതരീതിയാണെന്നും വിശാഖപട്ടണത്ത് നടന്ന ഈ വർഷത്തെ യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗ എല്ലാവർക്കുമുള്ളതാണ്, അതിരുകൾ, പശ്ചാത്തലങ്ങൾ, പ്രായം അല്ലെങ്കിൽ കഴിവുകൾ എന്നിവയ്‌ക്കപ്പുറം. അത് ലോകത്തെ ഒന്നിപ്പിച്ചു. യോഗ മനുഷ്യരാശിക്ക് വീണ്ടും…

Read More

ലോകം പിരിമുറുക്കത്തിലാണ്, യോഗ ഒരു താൽക്കാലിക വിരാമമാണ് ; പ്രധാനമന്ത്രി

ലോകം പിരിമുറുക്കത്തിലാണ്, യോഗ ഒരു താൽക്കാലിക വിരാമമാണ്’ എന്ന് പ്രധാനമന്ത്രി. പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഭൂമിക്ക് വേണ്ടി, ഒരു ആരോഗ്യത്തിന് വേണ്ടി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. യോഗ വെറുമൊരു വ്യായാമമല്ലെന്നും അതൊരു ജീവിതരീതിയാണെന്നും വിശാഖപട്ടണത്ത് നടന്ന ഈ വർഷത്തെ യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗ എല്ലാവർക്കുമുള്ളതാണ്, അതിരുകൾ, പശ്ചാത്തലങ്ങൾ, പ്രായം അല്ലെങ്കിൽ കഴിവുകൾ എന്നിവയ്‌ക്കപ്പുറം. അത് ലോകത്തെ ഒന്നിപ്പിച്ചു. യോഗ മനുഷ്യരാശിക്ക് വീണ്ടും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial