പണിമുടക്കിൽ തുറന്ന ഹോട്ടൽ അടിച്ചു തകർത്തു; ഗുരുവായൂരിൽ 5 പേർ പിടിയിൽ
തൃശൂർ: ദേശീയ പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടൽ അടിച്ചു തകർത്ത കേസിൽ അഞ്ച് പ്രതികളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശി സുരേഷ് ബാബു (38), തിരുവെങ്കിടം പ്രസാദ് (40), പളുവായ് സ്വദേശിയായ അനീഷ് (45), മാവിൻചുവട് മുഹമ്മദ് നിസാർ (50), കാരക്കാട് രഘു (49) എന്നിവരാണ് അറസ്റ്റിലായത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിക്ക കടകളും അടച്ചിട്ടിരുന്ന സമയത്താണ് സൗപർണിക ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്. ഇതേത്തുടർന്ന്…

