kerala14.in

കൈതക്കാട് നവോദയ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിഞ്ചയം :കൈതക്കാട് നവോദയ ഗ്രന്ഥശാലയുടെ 36-മത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് മുരളി കൈതക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി അനന്തു ജെ എസ് സ്വാഗതം പറഞ്ഞു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി അംബിക, എഴുത്തുകാരനായ തേക്കട വേണു എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ആകാശ്  എം നന്ദി പറഞ്ഞു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികളിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി.

Read More

കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. 42 വയസായിരുന്നു. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു

Read More

ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടി;കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയിൽ

കോഴിക്കോട്: മടവൂരിൽ ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ നഗ്നനാക്കി വീഡിയോയെടുത്ത് പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര ഇടയില വീട്ടില്‍ ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന,ഭർത്താവ് മുഹമ്മദ് അഫീഫ്, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മാനഞ്ചിറ വച്ച് കുന്നമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഫീഫും അന്‍സിനയുമടക്കമുള്ളവര്‍ ചേർന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ സൗഹൃദം സ്ഥാപിച്ച് ഗൗരിനന്ദ മടവൂരിലുള്ള ഒരു വീട്ടിലേക്ക് വിളിച്ച് വരുത്തുകയും നഗ്നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫോണ്‍ തട്ടിപ്പറിച്ച് ഗൂഗിള്‍പേ വഴി…

Read More

ഓണം വാരാഘോഷം: തിരുവനന്തപുരം നഗരത്തിൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ചൊവ്വാഴ്ച അവധി, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വൈകിട്ട് നാല് മണിക്കാണ് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയിൽ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ…

Read More

വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിനിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിനിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കുട്ടി മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബം രണ്ട് കാറുകളിലായി ബംഗളുരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ആളെ പരിക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത്…

വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി. വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി ഉത്തരവ്. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഓമശ്ശേരി സ്വദേശി 17 കാരനായ അനുഗ്രഹ് ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തുടർന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു

മംഗളൂരു: കടലിൽ നീന്താനിറങ്ങിയ വിദ്യാർത്ഥികളുടെ സംഘത്തിൽ മൂന്ന് പേർ തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ സംഘമാണ് കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ നീന്താനിറങ്ങിയത്. അടിയൊഴുക്ക് ശക്തമായതിനാൽ കടലിൽ ഇറങ്ങരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പിന് ചെവികൊടുക്കാതെയാണ് സംഘം കടലിൽ നീന്താനിറങ്ങിയത്. 19 കാരായ ഗൗതം, ലോകേഷ്, 18 കാരനായ ആശിഷ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial