ഗണേശോത്സവത്തിനിടെ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി; പിന്നില്‍ പ്രമുഖ ജ്യോതിഷി ജെ അശ്വിനി കുമാര്‍ : അറസ്റ്റ് ചെയ്തു
മുംബൈ: ഗണേശോത്സവത്തിനിടെ മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ 51 കാരന്‍ അറസ്റ്റില്‍. മുംബൈ പൊലീസിനു ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നില്‍ അശ്വിനി കുമാര്‍ എന്നയാളാണെന്നു വ്യക്തമായി. ബിഹാറിലെ പട്ന സ്വദേശിയായ ജ്യോതിഷിയും വാസ്തു കണ്‍സള്‍ട്ടന്റുമാണ് അശ്വിനി കുമാര്‍. ഫിറോസ് എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായിരുന്ന ഫിറോസിനോടുള്ള വ്യക്തി വിരോധമാണ് ഇങ്ങനെയൊരു ഗൗരവമേറിയ കുറ്റകൃത്യത്തിന് അശ്വിനി കുമാറിനെ പ്രേരിപ്പിച്ചത്. ‘ലഷ്‌കര്‍-ഇ-ജിഹാദി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് അശ്വിനി കുമാര്‍ ഭീഷണി…

