Headlines

kerala14.in

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള
നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്; കോടതി രംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി

കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും  സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി. നേരത്തെ 96 ഭാഗങ്ങൾ…

Read More

പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയില്‍ കണ്ടെത്തി; അഴുകിത്തുടങ്ങിയ മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍

പാകിസ്താനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്തുനിന്ന് തെളിവുകള്‍…

Read More

40 വർഷം പഴക്കമുള്ള പാലം തകർന്ന് വാഹനങ്ങൾ നദിയിൽ; ‘സൂയിസൈഡ് പോയിന്റി’ൽ 3 മരണം

വഡോദര : മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. നിരവധി വാഹനങ്ങൾ മഹിസാഗർ നദിയിലേക്കു വീണു. മൂന്നുപേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ പാലം ‘സൂയിസൈഡ് പോയിന്റ്’ എന്ന പേരിൽ പ്രസിദ്ധമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.അഞ്ച് – ആറ് വാഹനങ്ങൾ നദിയിൽ വീണുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു ട്രക്കുകളും…

Read More

കീം പരീക്ഷാഫലം  ഹൈക്കോടതി റദ്ദാക്കി

കീം പരീക്ഷാഫലം  ഹൈക്കോടതി റദ്ദാക്കി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടിയാണ് നിലവില്‍ റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

Read More

പ്രധാനമന്ത്രി പദം ഒഴിഞ്ഞ ഋഷി സുനക് ജോലിക്കു കയറി, വീണ്ടും ഗോള്‍ഡ്മാന്‍ സാക്‌സില്‍; ശമ്പളം ചാരിറ്റിക്ക്

ഇന്ത്യന്‍ വംശജനും യുകെ മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കമ്പനിയുമായ ഗോള്‍ഡ്മാന്‍ സാക്‌സില്‍ സുപ്രധാന പദവി വഹിക്കും. 2001 – 2004 സമയത്ത് ഗോള്‍ഡ്മാന്‍ സാക്‌സില്‍ അനലിസ്റ്റ് ആയിരുന്ന ഋഷി സുനക് സീനിയര്‍ അഡ്വൈസര്‍ ആയാണ് കമ്പനിയില്‍ തിരിച്ചെത്തുന്നത്. രാജ്യാന്തരതലത്തില്‍ സ്ഥാപനത്തിന്റെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഋഷി സുനകിന്റെ സേവനം വിനിയോഗിക്കുമെന്ന് സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു.2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്…

Read More

കൊന്നത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്’; ഹോട്ടലുടമയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തലസ്ഥാന നഗരത്തില്‍ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ ഡേവിഡും സുരേഷും പൊലീസിന് മൊഴി നൽകി. ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെയാണ് മുൻ ജീവനക്കാർ കൊലപ്പെടുത്തിയത്. തിരുവനന്തപുരം അടിമലത്തുറയില്‍ നിന്നാണ് പ്രതികളായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും ഇന്നലെ അറസ്റ്റ് ചെയ്തത്. ആക്രമിച്ചശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദിവസവും രാവിലെ അഞ്ചിന്…

Read More

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ  പഠിപ്പുമുടക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത്  നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്

Read More

പണിമുടക്കിൽ സ്തംഭിച്ചു സെക്രട്ടറിയേറ്റ്; 91 ശതമാനത്തിലധികം ജീവനക്കാർ പണിമുടക്കി

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്

Read More

‘ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു; അവസാനമായി ബിഗ് ഡീൽ നടത്താൻ ശ്രമിച്ചു’; പ്രതി എഡിസൺ

       ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലായതെന്നും പ്രതിയുടെ മൊഴി. അവസാനമായി ബിഗ് ഡീൽ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് എഡിസൺ പറഞ്ഞു. അവസാനമായി 25 കോടിരൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യത്താകമാനം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ വലിയ ഡീലിനായി നീക്കം നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നാണ് എഡിസന്റെ മൊഴി. ആദ്യം താൻ…

Read More

സംസ്ഥനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വരെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു, മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പതിനൊന്നാം തീയതി യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മാസം പന്ത്രണ്ടിന് യെല്ലോ അലർട്ടായിരിക്കുമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial