Headlines

kerala14.in

കൊല്ലത്ത് ബിവറേജസ് പ്രീമിയം ഔട്ട്‌ലെറ്റിലെ ‘സെൽഫ് ഹെൽപ്പി’ൽ 40 കുപ്പി മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ

തേവലക്കര : സർക്കാർ മദ്യ വിതരണ ശാലയിൽ നിന്ന് പതിവായി മദ്യക്കുപ്പികൾ മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്താണ് അറസ്റ്റിലായത്. ചവറ തെക്കുംഭാഗം പോലീസാണ് പ്രതിയെ പിടികൂടിയത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസ് ഔട്ട്‌ലെറ്റിലാണ് പ്രതി പതിവായി മോഷണം നടത്തിയത്. ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധനയിൽ ഓരോ ദിവസവും മദ്യക്കുപ്പികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇത് പതിവായതോടെ സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് ശരത്ത് മദ്യം മോഷ്ടിക്കുന്ന…

Read More

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

          തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം…

Read More

35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലാണ് സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ച ത്. നാലു സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ. അതു പോലെ കേരളവും ഭരിക്കുമെന്ന് അ ദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെ രഞ്ഞെടുപ്പ് സമയത്തും സുരേന്ദ്രൻ സമാ നമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ…

Read More

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ…’; എന്നിട്ടെവിടെ?… സുരേഷ് ഗോപിയുടെ പഴയ പ്രസ്‌താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ…’ എന്തു ചെയ്യാം ഇത്തവണയും എയിംസ് വരുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടപ്പിലായില്ല. പിന്നാലെ സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശത്തെ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ അന്നതത്തെ പരാമർശം. അന്ന് തന്നെ പരാമർശത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.നേരത്തെ എയിംസ് തൃശൂരോആലപ്പുഴയോതിരുവനന്തപുരമോ വരുമെന്നും കേരളംഭൂമിനൽകിയില്ലെങ്കിൽപൊള്ളാച്ചിയിലേക്ക്പോകുമെന്നുവരെ സുരേഷ് ഗോപി പറഞ്ഞിരുന്നു.എന്നാൽ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ കേരളത്തിൽ എയിംസിന്റെ പേര് പോലുംപരിഗണിച്ചിട്ടില്ല. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി…

Read More

സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പൂർണമായും റദ്ദായി; ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. ഇതോടെ ഇനി ഭൂ ഉടമകൾക്ക് മഞ്ഞക്കുറ്റികൾ നീക്കാം. കേന്ദ്രാനുമതി ലഭിക്കാതിരിക്കുകയും സംസ്ഥാന സർക്കാർ ബദൽ റെയിൽ പദ്ധതിയായ റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ അവസാനിക്കുന്നത് സിൽവർലൈൻ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തിനിശ്ചയിക്കാനാണ്…

Read More

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒപി.യും അധ്യാപനവും പൂര്‍ണമായി ബഹിഷ്‌കരിച്ച് സമരം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഗുരുതരമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. അതേസമയം, കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം വിഭാഗങ്ങളെ…

Read More

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 8ന്; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അതെ സമയം, 2026ലെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ച്‌ മാർച്ച്‌ 30ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതല്‍ 20 വരെ മോഡല്‍ പരീക്ഷയും നടക്കും….

Read More

കേരളത്തിൽ കഴിഞ്ഞവർഷം നടന്നത് 428 വീട്ടുപ്രസവങ്ങൾ; മലപ്പുറം മുന്നിൽ, പത്തനംതിട്ടയിൽ കുറവ്

ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിക്കുകയും മികച്ച ആരോഗ്യസൗകര്യങ്ങൾ വിരൽത്തുമ്പിൽ എത്തുകയും ചെയ്തിട്ടും കേരളത്തിൽ ഇപ്പോഴും വീട്ടുപ്രസവങ്ങൾ നടക്കുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാൽ, ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രവണതകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 428 വീട്ടുപ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത് സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം…

Read More

മരണശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചു, വർക്‌ഷോപ്പിൽ എത്തിച്ചത് നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

കോഴിക്കോട്:ഒന്നിച്ച് മരിക്കാനായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി മരിച്ച ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി വൈശാഖൻ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിലേക്ക് കൊണ്ടുവന്നത്. വർക്‌ഷോപ്പിൽ നിന്ന് ലഭിച്ച 3 മണിക്കൂറിലേറെയുള്ള സിസിടിവി ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു….

Read More

രാജ്യത്തിന് 7 അതിവേഗ റെയിൽപ്പാതകൾ പ്രഖ്യാപിച്ച് ധനമന്ത്രി; ‘കേരളം…. കേരളം’ എന്നുറക്കെ വിളിച്ച് എംപിമാർ, ഇത്തവണയും കേരളത്തിന് അവഗണന

      മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ ‘കേരളം…കേരളം’ എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലിഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ. അതേ സമയം, തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial