കമ്പോള സംസ്കാരം വയോജനങ്ങളെ ദുരിതത്തിലാക്കുന്നു മുല്ലക്കര രത്നാകരൻ
വർക്കല:കമ്പോളവത്കരണത്തിൻ്റെ കാലത്ത് ലാഭം മാത്രമാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള പ്രവൃത്തികൾ മാനുഷിക മുഖമില്ലാത്തതാണെന്നും സിപിഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ പ്രസ്താവിച്ചു. കമ്പോള സംസ്കാരം വയോജനങ്ങളുടെ ജീവിതത്തെയാണ് കൂടുതൽ ദുരിത പൂർണ്ണമാക്കുന്നത്. ഒരു സാന്ത്വനവാക്കിനും സ്പർശനത്തിനും കാത്തിരിക്കുന്ന വയോജനങ്ങളെ ചേർത്തുപിടിക്കാൻ കഴിയാത്ത സംസ്കാരം മനുഷ്യത്വമില്ലാത്തതാണ്. ഇത് തിരുത്താനുള്ള പ്രവർത്തനങ്ങളാണ് കാലഘട്ടത്തിൻ്റെ ആവശ്യം. സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ ഈ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം . രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ സക്രിയമായി ഇടപെടുന്നതും വോട്ടിംഗിൽ പങ്കെടുക്കുന്നതും വയോജനങ്ങളാണ്. എന്നാൽ അവരുടെ…

