സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപിൽ സമരവുമായി കുടുംബം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് ഇവർ സമരം നടത്തിയത്. കൊടിഞ്ഞിയിലെ ഇവരുടെ സ്ഥലത്ത് വീടുവെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്നും, നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, നിർമ്മാണ ജോലികൾ ബ്രാഞ്ച് സെക്രട്ടറി…

