വിവാഹ വേദിയിൽ താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയി വധു; വീഡിയോ കാണാം
ബെംഗളുരു: വിവാഹ വേദിയിൽ താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയി വധു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് കതിർമണ്ഡപത്തിൽ നിന്നും യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയത്. താലികെട്ടാനായി വരൻ ഒരുങ്ങിയപ്പോഴാണ് യുവതി തന്റെ പ്രണയം തുറന്നു പറഞ്ഞതും തുടർന്ന് കാമുകനൊപ്പം പോയതും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ പല്ലവിയാണ് താലികെട്ടാൻ അനുവദിക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയത്. സർക്കാർ സ്കൂൾ അധ്യാപകനായ വേണുഗോപാലുമായാണ് പല്ലവിയുടെ വിവാഹം നിശ്ചയിച്ചിരുന്നത് ഹാസൻ ജില്ലയിലെ ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലായിരുന്നു പല്ലവിയുടെയും വേണുഗോപാലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോഴും…

