കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായി ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി
കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി. സംഭവത്തിൽ അമ്മയായ മുസ്‌കാൻ എന്ന യുവതിയെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. 2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ…

