രണ്ട് ട്രാവല്‍ ബാഗുകളിലായി പത്ത് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാളെ ഡാന്‍സാഫ് സംഘം പിടികൂടി
കല്ലമ്പലം : ഇരുചക്രവാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ശേഖരം ഡാന്‍സാഫ് സംഘം പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ അരുണ്‍ പ്രകാശ് ആണ് പത്ത് കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇരുചക്രവാഹനത്തില്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് ട്രാവല്‍ ബാഗുകളില്‍ നിറയെ കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം രാവിലെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. അരുണ്‍ പ്രകാശ് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അരുണ്‍ പ്രകാശ് വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസില്‍പ്പെട്ട് നാലര…

